ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊവിഡ് വെെറസ് വ്യാപനം തടയാൻ സമ്പർക്കം ഒഴിവാക്കി ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. കൊവിഡിനെ നേരിടാൻ ലോക രാജ്യങ്ങൾ ഊണും ഉറക്കവും കളഞ്ഞ് പരീക്ഷണം നടത്തിവരുമ്പോഴാണ് രോഗം മാറാൻ ഓൺലെെൻ പൂജയുമായി ഒരു വെബ്സെെറ്റ് രംഗത്തെത്തിയത്.
രാജ്യത്തെ ഏറ്റവും പ്രധാന ഉത്സവങ്ങളിലൊന്നായ ദുർഗാപൂജയാണ് വരാനിരിക്കുന്നത്. കൊവിഡ് മൂലം മുൻ വർഷങ്ങളിലെ പോലെ ഉത്സവം ക്ഷേത്രത്തിലെത്തി ആഘേഷിക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. ഈ അവസരത്തിലാണ് ദുർഗാപൂജ ഓൺലെെനിലൂടെ നടത്താനൊരുങ്ങുന്നത്. 2100 രൂപയും ടാക്സുമാണ് ഓൺലെെൻ പൂജ നടത്താനായി ഇവർ ആവശ്യപ്പെടുന്നത്. ഓൺലെെൻ ദുർഗാപൂജയിലൂടെ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും ഇതിലൂടെ കൊവിഡിൽ നിന്നും സംരക്ഷണം
നേടാനാകുമെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം കൊവിഡ് മഹാമാരി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്സവങ്ങളും പൂജകളും വീടുകളിലിരുന്ന് ഓൺലെെനിലൂടെ നടത്തുന്നത് മികച്ച കാര്യമാണെന്നും ചിലർ അവകാശപ്പെടുന്നു.