health

ലൈംഗിക സ്വാതന്ത്ര്യം എന്നത് പുരോഗമന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു ആവശ്യം തന്നെയാണ്. ആരോഗ്യപരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ലൈംഗിക സംതൃപ്തിയും താത്പര്യവും അത്യന്താപേക്ഷിതവുമാണ്. എന്നാൽ ശരീര സുഖം തേടിപ്പോയി അവസാനം ലൈംഗിക അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണെങ്കിലോ? അത്തരത്തിലൊരു അനുഭവമാണ് അമേരിക്കയിലെ യൂട്ടായിലുള്ള 35കാരി വീട്ടമ്മയ്ക്ക് പറയാനുള്ളത്. അമേരിക്കൻ പത്രമായ 'ഗ്ലോബി'ലെ 'മനഃശാസ്ത്രഞ്ജനോട് ചോദിക്കുക' എന്ന പംക്തിയിലൂടെയാണ് വീട്ടമ്മ തന്റെ പ്രശ്നം പങ്കുവച്ചത്.

തന്റെ 40 വയസുകാരനായ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലാത്ത നിലയിലാണ് മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നതെന്നാണ് വീട്ടമ്മ പറയുന്നത്. ഇരുവർക്കും ലൈംഗിക സംതൃപ്തി നേടാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രശ്നം. ഒടുവിൽ പ്രശ്നത്തിന് പരിഹാരം ഇവരുടെ ഭർത്താവ് തന്നെ നിർദ്ദേശിച്ചു. പുറത്തുനിന്നും ഒരു പുരുഷനെ കണ്ടുപിടിച്ചുകൊണ്ട് മൂവരും ചേർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. ഭർത്താവിന്റെ ഈ നിർദ്ദേശം കേട്ട് ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ രക്ഷിച്ചെടുക്കാനായി ഇവർ ഒടുവിൽ ഇതിനു സമ്മതിക്കുകയായിരുന്നു.

പ്രദേശത്തുള്ള ഒരു ബാറിൽ നിന്നും അനുയോജ്യനായ ഒരു പുരുഷനെ ഇരുവരും ചേർന്ന് കണ്ടെത്തുകയും ചെയ്തു. 25കാരനായ ഈ യുവാവിന് ദമ്പതികളുടെ ഉദ്ദേശ്യലക്ഷ്യം എന്തെന്ന് ആദ്യം വ്യക്തമായിരുന്നിലെങ്കിലും മൂവരും ദമ്പതികളുടെ വീട്ടിൽ എത്തിയതോടെ യുവാവിന് എന്തിനാണ് തന്നെ ഇവർ ക്ഷണിച്ചതെന്ന് മനസിലാകുകയായിരുന്നു. മടിയോടെയാണെങ്കിലും ഭർത്താവിന്റെ നിർബന്ധപ്രകാരം വീട്ടമ്മ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തന്നെ ചെയ്തു. എന്നാൽ ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.

ദാമ്പത്യത്തെ രക്ഷിച്ചെടുക്കാനായി ഭർത്താവിന്റെ വാക്ക് കേട്ട് അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വീട്ടമ്മയ്ക്ക് ഇപ്പോൾ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കിൽ 25കാരൻ യുവാവ് വേണമെന്നായി. താൻ അനുഭവിക്കുന്ന ഈ വിഷമം ഭർത്താവുമായി പങ്കുവയ്ക്കാൻ മടിച്ചാണ് വീട്ടമ്മ കത്തെഴുതാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് മറക്കുകയാണ് ചെയ്യേണ്ടതെന്നാണ് 'ഗ്ലോബി'ലെ മനഃശാസ്ത്രഞ്ജൻ വീട്ടമ്മയെ ഉപദേശിച്ചത്.

ഭർത്താവിന്റെ സമ്മതത്തോടു കൂടിയാണെങ്കിലും ഇത്തരത്തിലുള്ള ബന്ധം തുടരുന്നത് ഭാവിയിലെ ദാമ്പത്യ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും മനഃശാസ്ത്രജ്ഞൻ പറയുന്നു. ഭർത്താവിനെയും ഇത്തരം ചിന്താഗതികളിൽ നിന്നും പിന്തിരിപ്പിക്കുകയും വേണം. മാത്രമല്ല. കൊവിഡ് കാലത്ത് പരിചയമില്ലാത്ത ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഗത്തെ ക്ഷണിച്ചുവരുത്തലാകുമെന്നും മനഃശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു.