അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ കാമുകിയായിരുന്ന നടി റിയാ ചക്രബർത്തി സിഗററ്റ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോയിൽ സുശാന്തിന്റെ അടുത്തിരുന്ന് റിയ പുകവലിക്കുന്നതായി കാണാം. ഇരുവരും സുശാന്തിന്റെ ഫ്ലാറ്റിനുളളിൽ സുഹൃത്തുകൾക്ക് ഒപ്പമുളള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുളളത്. റിയ പുകവലിക്കുന്ന വീഡിയോ നിമിഷങ്ങൾക്ക് അകം തന്നെ വെെറലായി.
വീഡിയോയിൽ സുശാന്ത് പാട്ടുപാടുകയാണ്. മറ്റു സുഹൃത്തുക്കൾ ഗിത്താറും മറ്റു വാദ്യോപകരണങ്ങളും വായിക്കുന്നത് കാണാം. ഇതിനിടെയാണ് റിയാ ചക്രബർത്തി പുകവലിക്കുന്നത്. പുകവലിച്ചു കൊണ്ട് സുശാന്തിനൊപ്പം റിയയും പാടുന്നുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞാഴ്ചയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയയും സഹോദരനും അറസ്റ്റിലാകുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചതായി റിയ അന്വേഷണ ഉദ്ധ്യോഗസ്ഥാരോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിയ പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ജൂൺ 14നാണ് സുശാന്തിനെ മരിച്ച നിലയിൽ മുംബയിലെ വീട്ടിൽ കണ്ടെത്തുന്നത്. സുശാന്തിന്റെത് ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുളള കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചും. ഇപ്പോൾ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നർക്കേട്ടിസ് സംഘവും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.