ജപ്പാൻ താരം നവോമി ഒസാക്ക യു.എസ് ഓപ്പൺ ടെന്നീസ് വനിതാ ചാമ്പ്യൻ. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനിടെയാണ് വിക്ടോറിയ അസറങ്കയെ തോൽപിച്ചത്.
ഒസാക്കയുടെ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഇരുപത്തിരണ്ടുകാരിയായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് അസറങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ അസറെങ്ക 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കിയിരുന്നു.