തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇതോടെ എല്ലാ പ്രതികളുടെയും തെളിവെടുപ്പ് പൂർത്തിയായി.
ഡി.വൈഎസ്.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതികൾ കൃത്യം നടത്തിയ രീതികൾ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. നാല് പ്രതികളെ കഴിഞ്ഞദിവസം ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു
ഓഗസ്റ്റ് 30നാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത്‌വച്ചും, ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു.