ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,939,110 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 924,562 ആയി ഉയർന്നു. 20,805,877 പേർ രോഗമുക്തി നേടി. അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 6,676,601 പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 198,128 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. 3,950,354പേർ രോഗമുക്തി നേടി.
ഇന്ത്യയിലാണ് ഇപ്പോൾ സ്ഥിതി ഏറ്റവും ഗുരുതരം.രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു. ഇതിൽ 9,58,316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലമാത്രം 97,570 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 24.000 ലധികം കേസുകൾ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു. രാജ്യത്ത് ആകെ 77,768 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.
അതേസമയം, ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മാത്രം 81,533 പേരാണ് കൊവിഡ് ഭേദമായി ആശുപത്രിവിട്ടത്. പ്രതിദിന കൊവിഡ് മുക്തരുടെ കണക്കിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നു. ഇതുവരെ 36,48,534 പേർ സുഖംപ്രാപിച്ചു.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,315,858 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 131,274 പേർ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 3,553,421 ആയി.