covid-19

ന്യൂഡൽഹി: കൊവിഡ് ഭേദമായവർക്കായി മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. യോഗയും മെഡിറ്റേഷനും, പ്രഭാത-സായാഹ്ന നടത്തവും ശീലമാക്കണം. പ്രതിരോധ ശേഷി കൂട്ടാൻ ആയുഷ് മരുന്നുകൾ കഴിക്കാം. ഡോക്ടർ പറയുന്നതനുസരിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തുടർ പരിശോധനകൾ നടത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൊവിഡ് ഭേദമായവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയാനാണ് പുതിയ മാർഗ നിർദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്.രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.

.