എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന നടിയാണ് മീരാ മിഥുൻ. നടന്മാർക്കെതിരെ ആരോപണം ഉയർത്തിയാണ് മീര പ്രേക്ഷകർക്കിടയിൽ കൂടുതുതലും ശ്രദ്ധ നേടിയത്. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞെന്നും മീര തുറന്നടിച്ചിരുന്നു. ഇപ്പോൾ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീരാ മിഥുൻ അന്തരിച്ചെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്. "മീരാ മിഥുൻ അന്തരിച്ചു, പോസ്റ്റ്‌മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ..." താരം കുറിച്ചു. ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവുായി വീണ്ടും താരം എത്തിയെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.