swasika

സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച സ്വാസിക ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്. ഇപ്പോഴിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തന്റെ ശരീരം മുഴുവനും ഫിലിമുകൾ റോൾ ചെയ്ത് കൈയിൽ ക്യാമറയും പിടിച്ച് കിടക്കുന്ന സ്വാസികയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരാളാണ് സ്വാസിക. ഏത് വസ്ത്രങ്ങളിൽ വന്നാലും അതിസുന്ദരിയായി തിളങ്ങുന്ന താരം ഒരു മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മലയാളം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്.