neymar

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ സൂപ്പർതാരം നെയ്മർ കൊവിഡ് മുക്തനായി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്ന നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ചേർന്നെന്ന് പരിശീലകൻ തോമസ് ടൂഹെൽ വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലൂടെ നെയ്മര്‍ തന്നെയാണ് കൊവിഡ് മുക്തനായ കാര്യം ആരാധകരെ അറിയിച്ചത്. ടീമിനൊപ്പം പരിശീലനത്തിന് ചേരുകയാണെന്നും താരം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

പരിശീലനത്തിലേക്ക് മടങ്ങി, സൂപ്പര്‍ ഹാപ്പി എന്നാണ്, കൊറോണ ഔട്ട് എന്ന ഹാഷ് ടാഗോടെ നെയ്മര്‍ ട്വീറ്റ് ചെയ്തിരുന്നത്. നെയ്മര്‍ ഉള്‍പ്പെടെ പി എസ് ജി സംഘത്തിലെ ഏഴ് കളിക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എംബാപ്പെ, ഇക്കാര്‍ഡി, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരെഡെസ്, കെയ്‌ലര്‍ നവാസ്, മാര്‍ക്വിനോസ് എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. എന്നാൽ ഇക്കാർഡി, എംബാപ്പെ, കെയ്ലർ നവാസ്, മാര്‍ക്വിനോസ് എന്നിവർ ഇപ്പോഴും കൊവിഡ് മുക്തരായിട്ടില്ല. ഐസൊലേഷനിൽ തുടരുകയാണ്.

Voltei aos treinos, super feliz ... O PAI TA ON 🤪 #CORONAOUT

— Neymar Jr (@neymarjr) September 11, 2020