swan

ന്യൂഡൽഹി:ലോകത്ത് കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ച് വരുകയാണ്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെസർ ഉപയോഗിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്. എന്നാൽ മാസ്ക് ധരിക്കാൻ ഭൂരിഭാഗം ആളുകൾക്കും മടിയാണ്.

ഇപ്പോൾ ഇതാ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നു. ഒരു അരയന്നത്തോട് സംസാരിക്കാൻ ശ്രമിക്കുകയാണ് യുവതി, മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലാണ് യുവതിയുടെ മാസ്ക് കിടക്കുന്നത്.
അരയന്നത്തിന്റെ അടുത്തേക്ക് കൂടുതൽ നീങ്ങുമ്പോൾ അത് കഴുത്ത് നീട്ടി അതിന്റെ കൊക്കില്‍ മാസ്‌ക് പിടിക്കുന്നു ശേഷം ആ മാസ്ക് ശരിയായി ധരിപ്പിക്കുന്നു.


ലോക് ഡൗണിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി ഇളവുകൾ കൊണ്ടുവന്നതോടെ, സാമൂഹിക അകലവും മാസ്‌കുകളും കൂടുതല്‍ അനിവാര്യമായിത്തീര്‍ന്നു. നിരവധി മുന്നറിയിപ്പുകളും കര്‍ശനതയും ഉണ്ടായിരുന്നിട്ടും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നവരുണ്ട്. മാസ്ക് ധരിക്കാൻ മടിയുള്ളവർ അത് കഴുത്തിൽ ഇടുന്നു. വീഡിയോയ്ക്ക് 64.6 റീട്വീറ്റുകളും 2,12,200 ലൈക്കുകളും ലഭിച്ചു. വൈറല്‍ വീഡിയോയ്ക്ക് 24.7 ദശലക്ഷം വ്യൂസ് ലഭിച്ചു.

😭🤣 pic.twitter.com/io05HI7V8X

— -VÉNOM- (@anthonysarti11) September 10, 2020