-anti-shia-protests-shake

കറാച്ചി: മതനിന്ദ നടത്തി എന്നാരോപിച്ച് പാകിസ്ഥാനിൽ ഷിയ വിഭാഗത്തിനെതിരെ വൻ പ്രക്ഷോഭം. കറാച്ചിയിലാണ് സുന്നി തീവ്ര സംഘടനകൾ ഉൾപ്പെട്ട പ്രതിഷേധം നടന്നത്. ആഗസ്റ്റ് 28, 29 എന്നീ ദിവസങ്ങളിൽ നടന്ന ഷിയ ആചാരമായ അശൂറ ചടങ്ങിൽ വച്ച് മതനേതാക്കൾ ഇസ്ലാമിക നേതാക്കളെക്കുറിച്ച് നടത്തിയ പ്രസ്താവനകളാണ് വിവാദത്തിലായത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈൻ കർബാലയിൽ പൊരുതി മരിച്ചതിന്റെ ഓർമ്മയ്ക്കായാണ് അശൂറ ആചരിക്കുന്നത്. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത അശൂറ ചടങ്ങിൽ മതനേതാക്കൾ മതത്തെ അവഹേളിച്ചു എന്നാണ് ആരോപണം.

30000 ത്തോളം പേർ പ്രതിഷേധത്തിനായി തെരവുകളിലിറങ്ങിയെന്നാണ് റിപ്പോർട്ട്. സുന്നി സംഘടനയായ ജമാത്ത് അഹ് ലെ സുന്നത്, തീവ്ര സ്വഭാവമുള്ള പാർട്ടിയായ തെഹ്‌രീക്-ഇ-ലബൈക് പാകിസ്ഥാൻ എന്നിവയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഷിയ ജെനസൈഡ് ബിഗിൻ’ എന്ന ഹാഷ് ടാഗ് പാകിസ്ഥാനിൽ വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.