skating-dog

വാഷിംഗ്ടൺ: സ്കേറ്റ്ബോർഡിൽ കയറി റോഡിലൂടെ കൂളായി സഞ്ചരിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആരെയും കൂസാതെ,​ ഭയം ലവലേശമില്ലാതെയാണ് നായയുടെ പോക്ക്. റോഡിനിരുവശത്തുമുള്ളവർ നായയെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. മുൻ ബാസ്‌കറ്റ് ബോൾ താരമായ റെക്സ് ചാപ്മാനാണ് വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇടയ്ക്ക് ബോർഡൊന്ന് സാവധാനത്തിലാക്കി നിറുത്തുകയും വീണ്ടും യാത്ര തുടരുന്നുമുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു.