തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 412 പേർക്ക്. ഇതിൽ 395 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം 291 പേർക്ക് ജില്ലയിൽ രോഗമുക്തി നേടിയതാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 5417 പേരാണ് ഇപ്പോൾ ജില്ലയിൽ രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 15,998 ആണ്. തിരുവനന്തപുരത്ത് ഇതുവരെ 21, 291 പേർക്കാണ് രോഗം വന്നത്. ജില്ലയിൽ മരണമടഞ്ഞ എട്ട് പേർക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് രോഗം മൂലംമരണമടഞ്ഞവരുടെ എണ്ണം 148 ആയി ഉയർന്നു.
സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൈക്കാട് സ്വദേശിനി ലീല (75), കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാറശാല സ്വദേശി സുധാകരന്‍ (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42) എന്നിവർക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വിയാണ് സ്ഥിരീകരിച്ചത്.