konni-medical-college

കോന്നി : നിർമ്മാണം പൂർത്തീകരിച്ച ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടവും അക്കാഡമിക്ക് ബ്‌ളോക്കും ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തും. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ രാജു ഏബ്രഹാം, മാത്യു.ടി. തോമസ്, ചിറ്റയം ഗോപകുമാർ, വീണാജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി.നൂഹ് തുടങ്ങിയവർ പങ്കെടുക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. 130 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചത്.