മുംബയ്: എന്തൊക്കെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഉണ്ടായാലും നേരിടുമെന്നും കൊവിഡിനെതിരെയുള്ള പോരാട്ടം തുടരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ ജനങ്ങളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡിനെതിരെ നിരവധി കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ ഏതാനും ചില രാഷ്ട്രീയ പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. ചിലർ കരുതുന്നത് കൊവിഡ് അവസാനിച്ചു, അതിനാൽ ഇനി വീണ്ടും രാഷ്ട്രീയം കളിച്ച് തുടങ്ങാമെന്നാണ്. ഞാനിപ്പോൾ രാഷ്ട്രീയം സംസാരിക്കുന്നില്ല. പക്ഷെ, മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്. ഉത്തരമില്ലാത്തത് കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ആരും കരുതരുത്. സംസ്ഥാനത്തിനെതിരെ എന്തൊക്കെ തരത്തിലുള്ള ആക്രമണങ്ങൾ വന്നാലും സർക്കാർ പൊരുതും.' - ഉദ്ധവ് പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി ഏറെ നാളുകളായി പ്രതിഷേധത്തിലാണ്. നടി കങ്കണ റൗട്ടുമായുള്ള പ്രശ്നങ്ങളും നിലവിലുണ്ട്.