ദുബായ്: ദുബായിൽ കൊവിഡ് പരിശോധനയ്ക്കുള്ള പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് കുറച്ചു. ഇനി മുതൽ പരിശോധനയ്ക്ക് 250 ദിർഹമായിരിക്കും ഈടാക്കുകയെന്ന് ദുബായ് ഹെൽത്ത് അതോറിട്ടി അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ പരിശോധന നടത്താനുള്ള നടപടിയുടെ ഭാഗമായാണ് നിരക്ക് കുറച്ചത്..
കൊവിഡ് പ്രതിരോധിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും ജനങ്ങളുടെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.