bjp

തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും കൂടുതൽ അംഗങ്ങൾ ബി.ജെ.പിയിലേക്ക് വരുമെന്ന് വ്യക്തമാക്കി നേതൃത്വം.. വെങ്ങാനൂർ പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളും അഞ്ച് കോൺഗ്രസുകാരും ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് പാർട്ടിയുടെ അവകാശവാദം.

കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെങ്ങാനൂർ പഞ്ചായത്തിലെ ഒരു സിറ്റിംഗ് സീറ്റ് അംഗവും തൊഴിച്ചൽ ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഉൾപ്പടെ ഏഴ് സി.പി.എം പ്രവർത്തകർ ആണ് ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് അഞ്ചും ജനതാദൾ എസിൽ നിന്ന് ഒരാളും എത്തി. പ്രാദേശിക തലത്തിൽ നേതാക്കളുമായി ചർച്ചകൾ നടക്കുകയാണെന്നും വരും ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് കൂടുതൽ പേർ എത്തുമെന്നുമാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.