us-wild-fire

കാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്​ പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധിപേർ മരിച്ചതായി സംശയം. ഒറിഗോൺ, കാലിഫോർണിയ സ്​റ്റേറ്റുകളിലാണ്​ കാട്ടുതീ അതിരൂക്ഷമായിട്ടുള്ളത്​.

ആഗസ്​റ്റ്​ പകുതി മുതൽ ആരംഭിച്ച കാട്ടുതീയിൽപ്പെട്ട് ഇതുവരെ 26 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന്​ വീടുകളും വാഹനങ്ങളും ചാമ്പലായി. . ഡസൻകണക്കിന്​ പേരെ കാണാതായതായി ഒറി​ഗോൺ ഗവർണർ കേറ്റ്​ ബ്രൗൺ പറഞ്ഞു.

വലിയ ദുരന്തമാണു​ണ്ടായതെന്ന്​ ഒറിഗോൺ എമർജൻസി മാനേജ്​മെൻറ്​ ഡയറക്​ടർ ആൻഡ്രൂ ഫിലിപ്​സ്​ പറഞ്ഞു.

കാലിഫോർണിയയിൽ 25 ലക്ഷം ഏക്കർ പ്രദേശത്താണ്​ തീയുള്ളത്​. ഒറിഗോണിൽ 10 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിയുടെ പിടിയിലായി. ഒറിഗോണിൽ അഞ്ചു​ ലക്ഷം പേരോട്​ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.