lakshadweep

മുംബയ്: ഇന്ത്യയുടെ മുക്കിലും മൂലയിലും കൊവിഡ് പടര്‍ന്നു കൊണ്ടിരിക്കെ കുതിച്ചുയരുന്ന രോഗബാധയുടെ പട്ടികയില്‍ ലക്ഷദ്വീപില്ല. മുംബയ്, ഡല്‍ഹി പോലുള്ള മെട്രോപോളിസസ് നഗരങ്ങളില്‍ പ്രതിദിന കേസുകള്‍ ആയിരം വരെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഔദ്യോഗികമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊവിഡിനെ ലക്ഷദ്വീപ് എങ്ങനെ കൈകാര്യം ചെയ്തു?

64,000 ത്തിലധികം ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ സ്‌ക്രീനിംഗ്, പരിശോധന, ക്വാറന്റൈന്‍ എന്നിവയുടെ വിപുലമായ സംവിധാനം ലക്ഷദ്വീപില്‍ ഈ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുക, ആഭ്യന്തര- വിദേശ ടൂറിസം അവസാനിപ്പിക്കുക തുടങ്ങിയ നടപടികള്‍ വളരെ നേരത്തെ ആരംഭിച്ചതായി ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലെ ഡോ. മുനീര്‍ മനിക്ഫാന്‍ പറഞ്ഞു.

പ്രാരംഭ ഘട്ടത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ സമയത്ത് ലക്ഷദ്വീപിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായി. വിദ്യാര്‍ത്ഥികള്‍, കുടിയേറിയ ആളുകള്‍ അവിടെയാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം കൈകാര്യം ചെയ്യേണ്ടത് തിരക്കേറിയ ജോലി ആയിരുന്നു. കടല്‍ വഴിയും വിമാനമാര്‍ഗവും യാത്ര ചെയ്യുന്നവരുടെ പ്രീ- ബോര്‍ഡിംഗ് സ്‌ക്രീനിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചു. കൊവിഡിന്റെ പ്രാരംഭഘട്ടത്തില്‍ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പാടാക്കിയിരുന്നില്ല.


കൊവിഡ് കുതിപ്പിനിടയില്‍ അണ്‍ലോക്കിന്റെ വിവിധ ഘട്ടങ്ങളെ നേരിടുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലക്ഷദ്വീപിന് അത്രയൊന്നും ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. ദേശീയ ലോക്ക് ഡൗണിന്റെ 21 ദിവസം സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിച്ചെന്നും കടകളൊന്നും തുറന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെ പോലെ കുറച്ച് നിയന്ത്രണങ്ങള്‍ ലക്ഷദ്വീപിലും അവശേഷിക്കുന്നുണ്ട്. രാജ്യത്തെ ബാക്കിയിടങ്ങളിലും വൈറസ് പിടിപെടാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ടെങ്കിലും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഇത് നിസ്സാരമാണ്. ദ്വീപുകളില്‍ കര്‍ശന നിയന്ത്രണങ്ങളൊന്നുമില്ല. നൂറിലധികം ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, ചെറിയ മീറ്റിങ്ങുകള്‍ അനുവദനീയമാണ്. കടകളെല്ലാം തുറന്നിരിക്കുകയാണ്.

ഇതുവരെയുള്ള ലക്ഷദ്വീപിന്റെ കൊവിഡ് വിജയം മാറ്റിനിര്‍ത്തിയാല്‍, അവിടെ രോഗബാധ കണ്ടെത്തിയാല്‍ കേന്ദ്രഭരണ പ്രദേശം എന്തു ചെയ്യുമെന്നതില്‍ സ്വാഭാവികമായും ആശങ്കയുണ്ട്. അത്തരത്തിലൊരു സാഹചര്യം വന്നാല്‍, ആളുകള്‍ക്ക് എവിടെയും പോകാന്‍ സാധിക്കില്ല. വളരെ എളുപ്പത്തില്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. അങ്ങനെയായാല്‍ ലക്ഷദ്വീപ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറവ് അടിസ്ഥാന സൗകര്യങ്ങള്‍, പരിമിതമായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും വലിയ പോരായ്മ തന്നെയാണ്. ഇത് ആശങ്ക കൂട്ടുന്നതാണ്.

ലക്ഷദ്വീപില്‍ ആകെ മൂന്ന് ആശുപത്രികളും ഒരു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമാണ് ഉള്ളത്. കവരത്തിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ഒരു ബ്ലോക്കിലെ 30 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊവിഡ് രഹിത പദവി ലക്ഷദ്വീപിന് ഉണ്ടെങ്കിലും രോഗബാധയെ കൈകാര്യം ചെയ്യുന്നതില്‍ പഴുതുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ദ്വീപുകളില്‍ നിന്ന് പോകുമ്പോഴും വരുമ്പോഴും കര്‍ശനമായ പരിശോധനയ്ക്ക് കപ്പല്‍ ജീവനക്കാര്‍ വിധേയരാകുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്.