swapna-suresh

തൃശൂര്‍ : തിരുവനന്തപുരം വിമാനത്താവള വഴി സ്വര്‍ണംകടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെ വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. നെ​ഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതി റമീസിനെയും ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ കൊണ്ടുവന്നിരിക്കുന്നത്.

ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്കു സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു