woman

ദുബായ്: ഉയരമുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി മരിച്ച് വീട്ടമ്മയായ ഇന്ത്യൻ യുവതി. ഷാർജയിലെ അൽ മജാസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മരണത്തിനു പിന്നിലെ കാരണത്തെ കുറിച്ച് അവ്യക്തതയുണ്ടെങ്കിലും വീട്ടമ്മയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

എന്നിരുന്നാലും മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി യുവതിയുടെ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഷാർജ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷാർജ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇവിടുത്തെ റസിഡൻഷ്യൻ ടവറിൽ നിന്നും ചാടി മരിച്ച മുപ്പതിനോടടുത്ത് പ്രായമുള്ള യുവതിക്ക് ഒരു കുഞ്ഞും ഭർത്താവുമുണ്ട്. സംഭവത്തെ കുറിച്ച് അറിഞ്ഞുവെന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.