banana-tea

പഴ ചായയെ (ബനാന ടീ) കുറിച്ച് കേട്ടിട്ടുണ്ടോ? തൊലിയോട് കൂടി വെള്ളത്തിലിട്ട് തിളപ്പിച്ചാണിത് തയ്യാറാക്കുന്നത്. രുചിക്കായി കറുവപ്പട്ടയോ തേനോ ഇതിൽ ചേർക്കാറുണ്ട്. ഇനി ഇതിന്റെ ആരോഗ്യവശങ്ങൾ നോക്കാം. വിറ്രാമിൻ ബി 6,സി,പൊട്ടാസ്യം,മാംഗനീസ്,മഗ്നീഷ്യം,ആന്റീ- ഓക്സിഡന്റുകൾ തുടങ്ങി വെള്ളത്തിൽ അലിയുന്ന ധാരാളം പോഷകങ്ങൾ ഇതിലുണ്ട്.

ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോആസിഡ് മികച്ച ഉറക്കം നൽകുന്ന സെറൊട്ടോണിൻ,മെലാട്ടോണിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായിക്കുന്നു.

കൂടാതെ പൊട്ടാസ്യം,മാംഗനീസ്,മഗ്നീഷ്യം എന്നിവയും നല്ല ഉറക്കത്തിന് സഹായിക്കും. ആന്റീ ഓക്സിഡന്റുകൾ ശരീരത്തെ അപകടകാരികളായ ഫ്രീ റാഡിക്കലുകളോട് പൊരുതാൻ സാഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് പഴചായ നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഭാരം കുറയ്ക്കാനും ഈ ചായ നമ്മെ സഹായിക്കും.