diego-simeone

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീനൻ സൂപ്പർ പരിശീലകൻ ഡിയഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിന്റെ പ്രീ സീസൺ പരിശീലന ക്യാമ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിച്ചതോടെ വീട്ടിൽ ഐസൊലേഷനിലാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.

ശനിയാഴ്ച ആരംഭിച്ച ലാ ലിഗയുടെ പുതിയ സീസണിൽ സെപ്തംബർ 27-ന് ഗ്രാനഡയ്‌ക്കെതിരെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ മത്സരം. നേരത്തേ അത്‌ലറ്രിക്കോയുടെ സൂപ്പർ സ്ട്രൈക്കർ ഡിയാഗോ കോസ്റ്റയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.