മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാരിക്കേച്ചർ ശൈലിയിലുള്ള പോസ്റ്റർ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പരസ്യ മേഖലയിൽ ശ്രദ്ധേയനായ മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സൗബിനും മഞ്ജുവും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മഹേഷ് വെട്ടിയാറും ശരത് കൃഷ്ണയും ചേർന്ന് രചന നിർവ്വഹിക്കുന്ന ചത്രം ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പു എൻ. ഭട്ടതിരി, അർജുൻ ബെൻ എന്നിവർ എഡിറ്റിംഗും സച്ചിൻ ശങ്കർ മന്നത്ത് ചിത്രത്തിന് സംഗീതവുമൊരുക്കുന്നു.
#VellarikkaPattanam Very happy to share the first look poster of my next ! Can't wait to join this super fun team with...
Posted by Manju Warrier on Saturday, 12 September 2020