covid-

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 29,175,454 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 927,984 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 21,018,175 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 6,708,458 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 198,518 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,972,205 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,330,455 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 131,663 ആയി. 3,573,958 പേർ സുഖം പ്രാപിച്ചു.


ഇന്ത്യയിൽ 4,845,003 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79,754 പേർ മരിച്ചു. 3,777,044 പേർ ഇതുവരെ രോഗമുക്തി നേടി. 77.88ശതമാനം ആണ് രോഗമുക്തി നിരക്ക്. പുതിയതായി രോഗം ഭേദമായവരുടെ എണ്ണത്തിന്റെ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.