us-open

ന്യൂയോർക്ക്: യു എസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്. തീമിന്റെ ആദ്യം ഗ്രാൻസ്ലാം കിരീടമാണിത്. ഫൈനലില്‍ ജർമൻ താരം അലക്സാണ്ടർ സ്വരേവനെ തോൽപ്പിച്ചാണ് കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് സ്വരേവനെ തോല്‍പ്പിച്ചത്.

ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോർ 2-6,4-6,6-4,6-3,7-6. പുരുഷവിഭാഗത്തില്‍ ആറു വര്‍ഷത്തിനുശേഷമാണ് പുതിയൊരു ഗ്രാൻസ്ലാം ചാമ്പ്യനുണ്ടാവുന്നത്. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ട്.

ഇതോടെ ഇത്തവണത്തെ ഗ്രാൻസ്ലാം പോരാട്ടങ്ങള്‍ക്ക് കൂടി തിരശീല വീഴുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് ഇക്കൊല്ലം നടന്നത്. ലോകവ്യാപകമായി കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചപ്പോള്‍ മേയ് രണ്ടാം വാരം ആരംഭിക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഈ മാസം നടത്തുന്നതിനായി നീട്ടിവച്ചിരുന്നു.