mc-kamaruddin

കാസര്‍കോട്: ജുവലറി തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എം എൽ എ, എം സി ഖമറുദീനെതിരായ അന്വേഷണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി, കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കാസർകോട് എത്തും.

എം എൽ എക്കും ജുവലറി എം ഡി പൂക്കോയ തങ്ങൾക്കുമെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത 39 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ചന്തേര സ്റ്റേഷനിൽ അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിക്കും. അതേസമയം ഖമറുദീന്റെ രാജി ആവശ്യപ്പെട്ട് സി പി എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും.