narendra-modi

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാന വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങൾ ഈ പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെ വാക്‌സിൻ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തും കർമ്മനിരതരായി ജോലി ചെയ്‌ത എം.പിമാരെ അഭിനന്ദിക്കുന്നു. എത്രയും വേഗം വാക്‌സിൻ കണ്ടുപിടിക്കേണ്ടതുണ്ട്. വാക്‌സിൻ കണ്ടെത്താതെ വിശ്രമമില്ല. ഒരു ദിവസം തന്നെ രണ്ട് വ്യത്യസ്‌ത സമയങ്ങളിലാണ് രാജ്യസഭയും ലോക്‌സഭയും ചേരുന്നത്. ശനി, ഞായർ ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം നടക്കും.

അതിർത്തിൽ സൈനികർ വലിയ പോരാട്ടത്തിലാണ്. അവർ മലനിരകളിലുണ്ട്. ഇനി മഞ്ഞുവീഴ്‌ചയും തുടങ്ങും. അതിർത്തിയിൽ പോരാടുന്ന സൈനികർക്ക് ഒപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.