ന്യൂഡൽഹി: അതിർത്തിയിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യമാണ്. ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘർഷ മേഖലകളിൽ നിന്ന് ചെെനീസ് സെെന്യം പൂർണമായും പിൻവാങ്ങിയിട്ടില്ല. 40,000ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ സെെനികരെയും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ചെെന ഇന്ത്യയുടെ പല മേഖലകളും കെെവശപ്പെടുത്തിയിട്ടുണ്ടെന്ന് ലഡാക്കിലെ തൽസ്ഥിതിയെ കുറിച്ച് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ തർക്കപ്രദേശങ്ങളായി കരുതിയിരുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ(എൽ എ സി) പലയിടങ്ങളിലും ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ചെെന-ഇന്ത്യ ധാരണകൾ തെറ്റfച്ചുകൊണ്ടാണിതെന്ന് വിദഗ്ദ്ധർ പറയുന്നു.
കിഴക്കന്‍ ലഡാക്കിലെ ഫിംഗര്‍ 4ലും പാംഗോംഗ്സോ തടാകത്തിന് സമീപവുമാണ് സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നത്. ഫിംഗര്‍ 4ല്‍ ചൈനീസ് ക്യാംപുകള്‍ സജീവമാണ്. എന്നാല്‍ പാംഗോംഗ് സോയിലെ ഉയരങ്ങളെല്ലാം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ചൈനയുടെ ഓരോ നീക്കവും ഇന്ത്യന്‍ സൈന്യം അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഫിംഗർ 4ൽ സെെനികരെ നൂറുമീറ്റർ അകലെ വിന്യസിച്ചിരിക്കുന്നു. പാംഗോഗിൽ തെക്കൻ തീരത്ത് സെെനിക ക്യാമ്പുകളും സുപ്രധാന റോഡ് ആശയ വിനിമയങ്ങളും നടക്കുന്നുണ്ട്. ഗൽവാൻ സംഭവം(ജീൺ 15-16)-20 ഇന്ത്യൻ സെെനികർ വീരമൃത്യുവരിച്ചു. ഓഗസ്റ്റ് 29-30 കെെലാഷ് പർവതനിരയിലെ ഇന്ത്യൻ അധിനിവേശം, സെപ്തംബർ ഏഴിന് പി എൽ എയുടെ പ്രകോപനപരമായ നടപടി. എൽ എ സിക്കുനേരെ വെടിയുതിർത്തു. ഇതിൽപരം ചുഷുൽ മേഖലയിലെ സ്ഥിതിയും വളരെ സങ്കീർണമാണ്.
ഇതിനിടയിൽ പരസ്പരം ആരോപണങ്ങളും പ്രതിവാദങ്ങളും നടക്കുന്നുണ്ട്. എട്ടു പ്രധാന ഫിംഗറുകലാണ് പാംഗോഗ് സോയുടെ വടക്കൻ തീരത്തുള്ളത്. ഇവിടെ നിന്ന് സെെനിക പ്രവർത്തനം നിരീക്ഷിക്കാൻ സാധിക്കും. കഴിഞ്ഞ മേയ് മാസത്തിൽ പി എൽ എ മേഖലയിലെ പ്രദേശം കെെവശപ്പെടുത്തിയിരുന്നു. ഫിംഗർ നാലിൽ സെെനികരെ വിന്യസിച്ചു. ഇന്ത്യൻ സെെനികരെ തടഞ്ഞു നിറുത്തി. ഫിംഗർ എട്ട് വരെയുള്ള പ്രദേശങ്ങളിൽ മുമ്പ് പട്രോളിംഗ് നടത്താറുണ്ടായിരുന്നു.
കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിന്റെ തെക്കുഭാഗത്തോട് ചേര്‍ന്നാണ് ചുഷുല്‍ ഉപമേഖല സ്ഥിതിചെയ്യുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്. ഉയരമുള്ള പ്രദേശമായതിനാൽ എതിരാളികളെ വീക്ഷിക്കാം.
നിലവിലെ സാഹചര്യത്തിൽ നയതന്ത്ര സെെനിക മേഖലകളിൽ പ്രധാന്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇവിടെ ഇന്ത്യൻ സെന്യം ജാഗ്രത പാലിക്കണം. നീണ്ട നയതന്ത്ര ഇടപെടലിൽ പി എൽ എ ഒരു ഗുണവും നേടുന്നില്ല. ഇവിടെ ഓർക്കേണ്ടത് സുംദോറോംഗ് ചു സംഭവം(1986) നയതന്ത്രപരമായി പരിഹരിക്കാൻ ആറ് വർഷമെടുത്തു എന്നുള്ളതാണ്.
ഡെെചോക്ക്, സബ് സെക്ടർ നോർത്ത് എന്നിവയ്ക്ക സമീപം ചെെനയുമുണ്ട്, ഇന്ത്യ എങ്ങനെ നേരിടുമെന്നതും ഒരു ചോദ്യമാണ്. മേഖലയിൽ ഇന്ത്യയുടെ റോഡ്, അതുപോലെ വികസനപ്രവർത്തനത്തെ പി എൽ എ എതിർക്കുന്നു. ചുമാറിലെ ഡെംചോക്കറിൽ 90 മീറ്റർ അകലെയാണ് പ്രാദേശിക വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സബ് സെക്ടർ നോർത്തിലെ ഡെപാംഗ് സമതലങ്ങളിൽ എൽ എ സിയുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായിട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെയും മറ്റിടങ്ങളിലെയും തർക്കങ്ങൾ എല്ലാം തന്നെ മാപ്പുകളിൽ വിശദീകരിച്ചിട്ടില്ലാത്ത എൽ എ സിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ത്യ പല ശ്രമങ്ങൾ നടത്തിയെങ്കിലും ചെെന പിൻവാങ്ങിയില്ല. സമീപമായുള്ള എല്ലാ കരാറുകളും ചെെന ലംഘിച്ചു. മാപ്പിൽ എൽ എസിയെ കുറിച്ച് പ്രദിപാതിച്ചിട്ടില്ല. പി എൽ എ ഇന്ത്യൻ പ്രദേശത്ത് അത്തരം ലംഘനങ്ങൾ തുടരാൻ സാദ്ധ്യതയുണ്ട്. ചെെന തന്ത്രപരമായാണ് നീങ്ങുന്നത്.
കിഴക്കൻ മേഖലകളിലും ലഡാക്ക് പോലുള്ള സാഹചര്യമുണ്ടായാൽ നേരിടാൻ ഇന്ത്യ കൂടുതൽ സെെനികരെ വിന്യസിക്കേണ്ടതായുണ്ട്. ലഡാക്കിൽ ഇതിനുമുമ്പ് ഇത്രയും വലിയ കരസേന-വ്യോമസേന, അദ്ധ സെെനിക വിഭാഗങ്ങലെ വിന്യസിച്ചിട്ടില്ല. കാലവസ്ഥാപരമായി നവംബർ പകുതിവരെ തീവ്രമായ സംഘട്ടന സാദ്ധ്യത വളരെ കൂടുതലാണ്. വ്യോമ, ഗ്രൌണ്ട് സർവെയ്ലൻസ് നിരീക്ഷണങ്ങൾ തുടരും.
സായുധ സംഘട്ടനങ്ങളുണ്ടായാൽ വ്യോമ സേനയുടെ പങ്കും പ്രധാനമാണ്. തന്ത്രപരവും പ്രവർത്തനപരവുമായ തലങ്ങളിൽ വ്യോമസേനയ്ക്ക പ്രധാനപങ്കുണ്ട്. ചെെനയും പാകിസ്ഥാനും ഇതിനകം തന്നെ പരസ്പരം ഒരു കൂട്ടായ ഭീഷണിയുണ്ട്. രഹസ്യമോ മറഞ്ഞിരുന്നുള്ള ആക്രമണങ്ങളോ ഇവരുടെ ലക്ഷ്യങ്ങളാണ്. പാകിസ്ഥാനുമായുള്ള സഹകരണത്തിന് ചെെന ഇടപെടാൻ സാദ്ധ്യതയില്ല.