mahila-morcha

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരങ്ങളുടെ വേലിയേ‌റ്റമാണ് ഇന്നുമുണ്ടാകുന്നത്. തുടർച്ചയായി മൂന്നാം ദിവസവും സെക്രട്ടറിയേ‌റ്റ് പരിസരം സംഘർഷ ഭൂമിയായി. മഹിളാമോർച്ച സെക്രട്ടറിയ‌േ‌റ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ മറികടന്ന് സെക്ര‌ട്ടറി‌യേ‌റ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാമോർച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള‌ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന് എം.ജി റോഡ് ഉപരോധിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.

mahila-morchaa

സംസ്ഥാനത്ത് വിവിധ ജില്ലാആസ്ഥാനങ്ങളിൽ മന്ത്രിക്കെതിരെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് നടക്കുന്നത്. യുവമോർച്ച,മഹിളാമോർച്ച,യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. മിക്കയിടങ്ങളിലും പൊലീസുമായി സംഘർഷവുമുണ്ടായി.