gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പവന് 120 രൂപകൂടി 37,920 രൂപയായി ഉയർന്നു. മൂന്നുദിവസം 37,800 നിലവാരത്തിൽ തുടർന്നശേഷമാണ് ഇന്ന് വിലകൂടിയത്. ഗ്രാമിന്റെ വില 4740 രൂപയായി. ഇന്ന് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്.

നേരത്തേ സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വിലവർദ്ധന രേഖപ്പെടുത്തിയെങ്കിലും ആഗോളവിപണിയിലെ വിലത്തകർച്ചമൂലം വിലകുറയുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽപ്പേർ സ്വർണം വാങ്ങിക്കൂട്ടിയതും വിലകൂടുന്നത് കാരണമായിരുന്നു.

യു എസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി തീരുമാനം ഈയാഴ്ച അവസാനം പുറത്തുവരുന്നതിനാൽ കരുതലോടെയാണ് സ്വർണനിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം.