ന്യൂഡൽഹി: ഇന്ത്യൻ അടുക്കളകൾക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം. പാചകത്തിനായി കുറഞ്ഞ ചിലവിൽ വെെദ്യുതി എത്തിക്കാനൊരുങ്ങുകയാണ് സർക്കാർ. രാജ്യം സ്വാശ്രയത്തിലേക്ക് നീങ്ങുന്നതായി കേന്ദ്രമന്ത്രി ആർ കെ സിംഗ് പറഞ്ഞു. പാചകത്തിനായി വെെദ്യുതി വലിയ തോതിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വെെദ്യുതി. അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും വെെദ്യുതി ഉപയോഗിച്ചായിരിക്കും.
പവർ ഫൌണ്ടേഷൻ രൂപീകരിക്കാൻ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായും ഒന്ന് പാചക വെെദ്യുതി കേന്ദ്രീകരിച്ചാണ്. ഇത് സമ്പദ്‌വ്യവസ്ഥ ആശ്രയിക്കുന്നതും ഇറക്കുമതിയിൽ നിന്ന് സ്വതന്ത്രമാക്കുന്നതുമാണ്.
ദരിദ്രർക്കൊപ്പമാണ് സർക്കാർ. പാവപ്പെട്ടവർക്ക് പാചകത്തിനായി കുറഞ്ഞ നിരക്കിൽ വെെദ്യുതി എത്തിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാൻമന്ത്രി ആവാസ് യോജന, ഹർ ഘർ ബിജ്ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ എൻ ടി പി സി(നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്യക്ഷതയ്ക്കും പ്രൊഫഷണലിസത്തിലും എൻ ടി പി സി അംഗീകരിക്കപ്പെട്ടതാണ്, ബീഹാറിൽ മാത്രമല്ല രാജ്യത്തിനു മാതൃകയാണ്. ഒരു പൊതുമേഖലസ്ഥാപനത്തെ കുറിച്ച് എല്ലായിപ്പോഴും ചോദ്യങ്ങൾ ഉയരുന്നതാണ്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒത്തുനോക്കുമ്പോൾ അതിനേക്കാൾ ലാഭത്തിലാണ് എൻ ടി പി സി. ഇതിന്റെ വിപുലീകരണം തുടരുമെന്നും പ്രൊഫഷണലിസം, കാര്യക്ഷമത, എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്നും ആർ കെ സിംഗ് പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് വെെദ്യുതി വിതരണത്തിനായി എൻ ടി പി സി നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.