കൊവിഡ് കാലത്തും പതിവുമുടക്കാതെ മോഹൻലാൽ ആയൂർവേദ ചികിത്സയ്ക്കായി എത്തി. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരരാജാവ് ഇപ്പോൾ.ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രമായ ദൃശ്യം -2 ഷൂട്ടിംഗ് ഒരാഴ്ച നീട്ടിവച്ചു.. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ ചിത്രീകരണം നീട്ടിയത്.തൊടുപുഴയും എറണാകുളവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം-2 നിർമ്മിക്കുന്നത്.
മീന ഉൾപ്പെടെ ദൃശ്യത്തിന്റെ ആദ്യഭാഗത്ത് അഭിനയിച്ച മിക്ക താരങ്ങളും ദൃശ്യം -2 വിലുമുണ്ടാകുമെന്നാണ് സൂചന. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറിൽ ഒന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. മലയാളത്തിൽ ആദ്യമായി 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.2013ലാണ് ദൃശ്യം തീയേറ്ററുകളിലെത്തിയത്