|
1. മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി. ജയരാജന്റെയും രാജിക്കായി പ്രതിപക്ഷ പ്രതിഷേധം ശക്തം. മൂന്നാം ദിനവും പ്രതിഷേധം കൊടുമ്പിരി കൊണ്ടു. മട്ടന്നൂരില്‍ ജയരാജന്റെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ പൊലീസ് ലാത്തിവീശി. നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്ടും കാസര്‍കോട്ടും തിരുവനന്തപുരത്തും എം.എസ്.എഫ് മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. കോഴിക്കോട്ട് രണ്ടുപേര്‍ക്ക് പരുക്ക്. മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ബി.ജെ.പി മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗിച്ചു. മഹിളാമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുത്തു. ബാരിക്കേഡിന്റെ വശത്തുകൂടി സെക്രട്ടേറിയറ്റില്‍ കടക്കാന്‍ ശ്രമം നടന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
2. അതേസമയം, ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു. നേട്ടങ്ങളെ കരിവാരി തേക്കുന്നത് നെറകേടെന്നും രോഷത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് മിഷനനില്‍ 20കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നു. രേഖകള്‍ നല്‍കുന്നില്ല. നെറികേട് കാട്ടിയത് സര്‍ക്കാരെന്നും ചെന്നിത്തല പ്രതികരിച്ചു.
3. ലൈഫ് മിഷന്‍ അഴിമതിയിലെ ഏറിയ പങ്കും പോയത് മുഖ്യ മന്ത്രിയിലേയ്ക്ക് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ പ്രഭവകേന്ദ്രം പിണറായി വിജയനും മക്കളുമാണ്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണം. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ലോക്കര്‍ തുറന്നെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
4. ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു. നേട്ടങ്ങളെ കരിവാരി തേക്കുന്നത് നെറികേടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, നാലുനാലര വര്‍ഷം കൊണ്ട് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വന്ന വളര്‍ച്ച വലുതാണ്. ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളും നേരത്തെയുള്ള സൗകര്യങ്ങളില്‍ നിന്നും വന്‍ പുരോഗതിയാണ് കൈവരിച്ച് ഇരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നാട്ടിലെ ജനങ്ങളും ലോകവും അംഗീകരിക്കുമ്പോഴും ഞങ്ങള്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ ആവില്ലെന്ന് നടിച്ച് ഒരു കൂട്ടര്‍ നടക്കുന്നുണ്ട്.
5. അവര്‍ക്ക് വേണ്ടത് ഈ രീതിയില്‍ നാട് പുരോഗതി പ്രാപിക്കലല്ല. മഹാമാരിയുടെ ഭാഗമായി രോഗവ്യാപനം കുറച്ചുകൂടുന്നു. നേരത്തെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞിരുന്നു. അങ്ങനെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞത് ആയിരുന്നു ഈ കൂട്ടര്‍ക്ക് വിഷമം. ഏതെങ്കിലും തരത്തില്‍ ഇതൊന്ന് വ്യാപിച്ചുകിട്ടണം. അതിനായിരുന്നു അവരുടെ ശ്രമം. ഇപ്പോള്‍ രോഗവ്യാപനം കുറച്ചു കൂടി. നമുക്ക് തടയാന്‍ കഴിയുന്നതല്ലത്. നമ്മുടെ നാടിന്റെ പ്രത്യേകത കൊണ്ടാണത്. വിദേശത്തു നിന്നുംവരുന്നവര്‍ ഏറ്റവും കൂടുതല്‍ രോഗബാധിത മേഖലയില്‍ നിനും വരുന്നവര്‍ ആണ്. എന്നാല്‍ കേരളം അതിനെയെല്ലാം അതിജീവിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
6. മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോട് ആണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കര്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ആണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു.
7. അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന്‍ വിരുന്ന് ഒരുക്കിയതിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. സ്വപ്നയും ഒത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്റെ വിരുന്ന്. മന്ത്രിയുടെ മകന്റെ യു.എ.ഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റില്‍ ആയിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്ന് ഒരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സി.പി.എം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തി ഇരുന്നത്.
8. ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മന്ത്രിയുടെ മകന്‍ ഇടനിലക്കാരന്‍ ആയതെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ആരോപണത്തില്‍ സി.ഇ.ഒ യു.വി.ജോസിനെ ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും എന്നും സൂചനയുണ്ട്. റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മ്മാണത്തിനായി യൂണിടെകിനെ തിരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍.
9. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അലന്‍, താഹ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ട് എന്നാണ് എന്‍.ഐ.എ വാദം. പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനയും ആയുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകള്‍ കണ്ടെത്തി എന്നും അത് സര്‍ക്കാരിന് എതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവ ആണെന്നും അപ്പീലില്‍ പറയുന്നു. ഈ രേഖകള്‍ പ്രഥമദൃഷ്ട്യാ ഗൗരവം ഏറിയതാണെന്ന് കോടതി സമ്മതിക്കുന്നുണ്ട് എങ്കിലും തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതിയ്ക്ക് തെറ്റുപറ്റി.
10. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ അസ്വസ്ഥയ്ക്ക് വഴി ഒരുക്കുകയും തെറ്റായ കീഴ്വഴക്കത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് എന്‍.ഐ.എ പറയുന്നത്. പ്രതികള്‍ തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായി എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് നിറുത്തി വെക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അതും വിചാരണ കോടതി അംഗീകരിച്ചിരുന്നില്ല.
|
|