job

കാസർകോട്: കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ, അക്കൗണ്ട് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. ഓവർസിയർ തസ്‌തികയ്‌ക്ക് യോഗ്യത സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ്.ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് ബികോമും പിജിഡിസിഎയുമാണ് യോഗ്യത. കൂടിക്കാഴ്ച സെപ്റ്റംബർ 17 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് തസ്‌തികകളിൽ മുൻഗണനയുണ്ട്.