വാഷിംഗ്ടൺ: രാജ്യത്ത് കൊവിഡ് പരിശോധനകൾ വ്യാപകമായി നടത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയത് അമേരിക്കയാണ്. പരിശോധനയിൽ രണ്ടാമതുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ 44 ദശലക്ഷം പരിശോധനകൾ അമേരിക്കയിൽ കൂടുതലായി നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ വിളിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.' ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി കൈകാര്യം ചെയ്യുന്നതിൽ അക്കാലത്തെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ ഒരു തികഞ്ഞ പരാജയമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ ബൈഡനാണ് വിജയിക്കുന്നതെങ്കിൽ അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ഇടത് തീവ്രവാദികളായിരിക്കും. ബൈഡൻ ജയിച്ചാൽ അത് ചൈനയുടേയും കലാപകാരികളുടേയും വിജയമാണ്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.
'.