ഇടുക്കി ജില്ലക്ക് മാത്രമായിട്ടുള്ള നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, റൂൾ 64 ഭേദഗതി ചെയ്യുക, എൽ.ഡി.എഫ് സർക്കാരിന്‍റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴയിൽ പട്ടയമേളക്കെത്തിയ റവന്യൂ മന്ത്രി ഈ.ചന്ദ്രശേഖരനെ കരിങ്കൊടി കാട്ടാനെത്തുന്നു.