suga

ടോക്കിയോ: മുതിർന്ന രാഷ്ട്രീയ നേതാവും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിഡെ സുഗ പുതിയ ജപ്പാൻ പ്രധാനമന്ത്രിയാകും. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സുഗയെ തിരഞ്ഞെടുത്തതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. അനാരോഗ്യത്തെ തുടർന്ന് ആഗസ്റ്റ് 28ന് ഷിൻസോ ആബെ രാജി വച്ച ഒഴിവിലേക്കാണ് സുഗ എത്തുന്നത്.

മുൻ പ്രതിരോധ മന്ത്രി ഷി​ഗെ​രു​ ​ഇ​ഷി​ബ,​ ​മു​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​ഫ്യൂ​മി​യോ​ ​കി​ഷി​ദ​ ​എ​ന്നി​വ​രായിരുന്നു തിരഞ്ഞെടുപ്പിൽ സുഗയുടെ പ്രധാന എതിരാളികൾ. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ.അ​ഭി​പ്രാ​യ​ ​വോ​ട്ടെ​ടു​പ്പി​ലും​ ​ജനങ്ങളുടെ പിന്തുണ ​സുഗയ്ക്കായിരുന്നു.

എട്ട് വർഷമായി ആബെയ്‍ക്ക് ഒപ്പമുള്ള 71 വയസുകാരനായ സുഗ, അദ്ദേഹത്തിന്റെ വലംകൈയെന്നാണ് അറിയപ്പെടുന്നത്. ആബെയുടെ സാമ്പത്തിക നയങ്ങൾ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് റിപ്പോർട്ട്.

ഡിജിറ്റലൈസേഷൻ, ടെലികമ്മ്യൂണിക്കേഷൻ രംഗങ്ങളിലാണ് കൂടുതൽ പ്രാധാന്യം കൊടുക്കുകയെന്ന് സുഗ പ്രഖ്യാപിച്ചു കഴിഞ്ഞു.

പാർട്ടി തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇനി നിയമനിർമ്മാണ സഭയുടെ പിന്തുണയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. ബുധനാഴ്ച പാർലമെന്റിന്റെ രണ്ടുസഭകളിലും സുഗയുടെ തിരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് ഇത് തടസമാകില്ല.

2021 സെപ്തംബറിലാണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് നേരത്തെയാക്കാൻ സുഗ ശ്രമിച്ചേക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഐക്യമാണ് തിരഞ്ഞെടുപ്പിൽ സുഗ നേരിടേണ്ടിവരിക. ആബെയുടെ ദീർഘവീക്ഷണം അന്താരാഷട്ര നയതന്ത്രത്തിൽ സുഗയ്‍ക്ക് ഇല്ല എന്നതാണ് നിലവിൽ അദ്ദേഹം നേരിടുന്ന ഏക വിമർശനം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ചൈനയുമായുള്ള പ്രശ്‍നങ്ങൾ എന്നിവ എങ്ങനെ സുഗ നേരിടുമെന്നതാണ് രാഷ്ട്രീയനിരീക്ഷകർ കാത്തിരിക്കുന്നത്.

 ആരാണ് സുഗ

 1948ൽ യുസാവയിലെ കർഷക കുടുംബത്തിൽ ജനനം

 യുസാവ ഹൈസ്ക്കൂൾ, യോസേവ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം

 എൽ.ഡി.പിയിലെ ഹൗസ് ഒഫ് കൗൺസിലേഴ്സിൽ പ്രവർത്തിച്ച് കൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

 ക്യാ​ബി​ന​റ്റ് ​സെ​ക്ര​ട്ട​റി,​ ​മി​നി​സ്റ്റ​ർ​ ​ഒ​ഫ് ​ഇ​ന്റേ​ണ​ൽ​ ​അ​ഫേ​ഴ്സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ന്നീ ​ഉ​ന്ന​ത​ ​പ​ദ​വി​ക​ൾ ​വ​ഹി​ച്ചു.

 ഭാര്യ മരികോ, മൂന്ന് മക്കളുണ്ട്.