ന്യൂഡൽഹി: കോടതി അലക്ഷ്യക്കേസിൽ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം അടച്ചത്. കേസിൽ ഈമാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, പിഴ അടച്ചെന്നു കരുതി കോടതിവിധി താൻ അംഗീകരിച്ചെന്ന് അർത്ഥമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം മാദ്ധ്യപ്രവർത്തകരോട് പറഞ്ഞത്.
ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴചുമത്തിക്കൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകർക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്. ട്വീറ്റുകൾ പിൻവലിക്കുകയോ മാപ്പുപറയുകയോ ചെയ്യില്ലെന്ന് പ്രശാന്ത്ഭൂഷൺ വ്യക്തമാക്കിയിരുന്നു.