തായ്ലന്‍ഡ്: കൊവിഡ് കാരണം ആളുകളുടെ യാത്രാ പദ്ധതികള്‍ക്ക് തടസ്സം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, തായ്ലന്‍ഡിലെ കുറച്ച് വിമാനങ്ങള്‍ കഫേകളാക്കി മാറ്റി വിമാന യാത്രയുടെ അനുഭവങ്ങള്‍ പുനർ സൃഷ്ടിക്കുകയും ഉപയോക്താക്കള്‍ക്ക് മികച്ച ഭക്ഷണ അനുഭവം നല്‍കുകയും ചെയ്യുന്നു.
'പ്ലെയിന്‍ കഫേകളില്‍', യാത്രക്കാര്‍ക്ക് (അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക്) ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കോക്ക്പിറ്റ് സന്ദർശിക്കാനും കഴിയും. യഥാര്‍ത്ഥ പറക്കല്‍ അനുഭവവുമായി സാമ്യമുള്ള ബോര്‍ഡിംഗ് പാസുകളും അവര്‍ക്ക് നല്‍കിയിട്ടുണ്ട്, റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധാരണക്കാര്‍ക്കിടയില്‍ ഈ പരീക്ഷണം ഒരു വിജയമായി മാറി.
കഫേകളില്‍ രണ്ടെണ്ണം തായ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. തീരദേശ നഗരമായ പട്ടായയില്‍ സജ്ജീകരിച്ച വാണിജ്യ വിമാനമാണ് ഒന്ന്. മറ്റൊന്ന് ബാങ്കോക്കിലെ ദേശീയ വിമാനക്കമ്പനിയായ തായ് എയര്‍വേസിന്റെ ആസ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ രാജ്യമാണ് തായ്ലന്‍ഡ്.
ഗൂഗിളിന്റെ കൊവിഡ് അലേര്‍ട്ട് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 3,400+ കേസുകളില്‍, 3,312 രോഗമുക്തിയും 58 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എയര്‍ബസ് എ 320 ഉപയോഗിക്കുന്ന 'റണ്‍വേ 1' എന്ന വിമാന റെസ്റ്റോറന്റ് ഇന്ത്യയിലും ഉണ്ട് എന്നതാണ് ശ്രദ്ധേയം.