vedio

ഭോപ്പാൽ: സ്നേഹത്തോടെ അടുത്തുകൂടിയ തെരുവുനായയെ പൊക്കിയെടുത്ത് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഭോപ്പാലിന് സമീപത്തായിരുന്നു സംഭവം. ഇരുപത്തഞ്ചുകാരനായ മുഹമ്മദ് സൽമാനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ വൻ ജനരോഷമുയർന്നിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഒരു സൂപ്പർഹിറ്റ് ഹിന്ദിസിനിമാഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്.

വീഡിയോ റെക്കോഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഹമ്മദ് സൽമാന്റെ പ്രവൃത്തി. ഒന്നിലധികം നായ്ക്കളെ ഇയാൾ സ്നേഹത്തോടെ അടുത്തുവിളിച്ചശേഷം ഇതിലൊന്നിനെ എടുത്ത് തടാകത്തിലേക്ക് ഇടുകയായിരുന്നു. തുടർന്ന് ചിരിച്ചുകൊണ്ടാണ് ഇയാൾ വീഡിയാേയ്ക്ക് പോസുചെയ്യുന്നത്. മൃഗങ്ങളോടുളള ക്രൂരതയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടിയാണ് മുഹമ്മദ് സൽമാൻ നായയോട് ക്രൂരതകാണിച്ചതെന്നാണ് കരുതുന്നത്.