അഡാർ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും നടി തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ള സ്ലീവ് ലെസ് ഡ്രസിലാണ് ചിത്രത്തിൽ നടി പ്രത്യക്ഷപ്പെടുന്നത്.ചിത്രങ്ങളിൽ നടിയ്ക്ക് പിന്നിൽ വീടും കാണാം.രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്.