വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ എല്ലായ്പ്പോഴും ജനങ്ങളോട് ആവശ്യപ്പെടാറുണ്ട്. എന്നിരുന്നാലും മാസ്ക് വയ്ക്കാൻ മടിയുള്ളവരും കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടുന്നവരും ഉണ്ട്. അത്തരക്കാരെ ഒന്ന് ചിന്തിപ്പിക്കുകയും ഏറെ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.മാസ്ക് ശരിയായി ധരിക്കാതെ, കഴുത്തിലേയ്ക്ക് താഴ്ത്തി ഇട്ടിരിക്കുന്ന യുവതിയെ മാസ്ക് ശരിയായി ധരിപ്പിക്കുന്ന അരയന്നത്തെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.