ധർമ്മസ്ഥല: പടുവികൃതിയായ ഒരു ആനക്കുട്ടിയുടെ കളി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. നെറ്റിപ്പട്ടം കെട്ടി അമ്മയുടെയും അമ്മൂമ്മയുടെയും ഒപ്പം മുന്നിൽ വച്ച പാത്രത്തിലെ വെളളം തട്ടിക്കളിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് നിരവധിപേരാണ് ലൈക്ക് ചെയ്‌തത്. ധാരാളം പേർ വീഡിയോ ഇഷ്‌ടമായതായി കമന്റും ചെയ്‌തിട്ടുണ്ട്. കർണാടകയിലെ മഞ്ജുനാഥ ക്ഷേത്രത്തിലെ ആനയായ ലക്ഷ്‌മിയുടെ കുട്ടിയാണ് ശിവാനി എന്ന ആനക്കുട്ടി. ധർമ്മസ്ഥലയിലാണ് ഈ ക്ഷേത്രം. കുഞ്ഞിന്റെ കളികൾ കണ്ട് രസിച്ച് തലയാട്ടി അടുത്ത് അമ്മയും അമ്മൂമ്മയും നിൽപ്പുണ്ട്. തുമ്പിക്കൈയിൽ വെളളമെടുക്കാൻ ശ്രമിച്ച് ഒടുവിൽ പാത്രം തട്ടിമറിച്ച് കളയുന്നുണ്ട് കുഞ്ഞു ശിവാനി.