psc

തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 329/17 വിജ്ഞാപന പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും 16 ന് കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും. അഭിമുഖത്തിന് മുന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546418).
കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 82/18 വിജ്ഞാപന പ്രകാരം കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയിലേക്ക് 16 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കാത്തവർ എൽ.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546434).
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കാറ്റഗറി നമ്പർ 19/15 വിജ്ഞാപന പ്രകാരം ഡിവിഷണൽ അക്കൗണ്ടന്റ് (എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്ക് 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546242).
ഗൾഫ്/ഇതര സം​സ്ഥാനങ്ങളിൽ നിന്ന് വന്നി​ട്ടു​ള​ള​വർക്കും ക്വാറ​ന്റൈൻ കാലാ​വ​ധി​യിലുൾപ്പെ​ട്ട​വർക്കും മറ്റ് രോഗ​ബാ​ധ​യു​ള​ള​വർക്കും ഹോട്ട്സ്‌പോ​ട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെ​ട്ട​വർക്കും അഭി​മുഖ തീയ​തി​ക്കുമുമ്പ് മതിയായ രേഖകൾ സഹിതം പ്രൊഫൈ​ലിൽ അപ്‌ലോഡ് ചെയ്യുന്ന അപേ​ക്ഷ​പ്ര​കാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജ​രാ​കു​ന്ന​വർ വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ക്കി​യി​രി​ക്കുന്ന കൊവിഡ്19 ചോദ്യാ​വലി ഡൗൺലോഡ് ചെയ്ത് പൂരി​പ്പിച്ച് അപ്‌ലോഡ് ചെയ്യണം.