തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 332 പേർക്ക്. ഇതിൽ 313 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ജില്ലയിൽ ഇന്ന് 415 പേർ രോഗമുക്തി ഉണ്ടായിട്ടുള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ മരണമടഞ്ഞ മൂന്ന് പേർക്ക് കൊവിഡ് രോഗംഉണ്ടായിരുന്നതായി ഇന്ന് ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചു.
ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവർക്കാണ് രോഗമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം 300ന് മുകളിലാണ്. മലപ്പുറത്ത് ഇന്ന് 482 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, കോഴിക്കോട്ട് 382 ആണ് ഇന്നത്തെ രോഗികളുടെ എണ്ണം. എറണാകുളത്ത് ഇന്ന് 255 പേർക്ക് രോഗം സ്ഥിരീകരിച്ചതും കണ്ണൂരിൽ 232 പേരിൽ രോഗം കണ്ടെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്ന വസ്തുതയാണ്.