ഇൻഡോർ: മദ്ധ്യപ്രദേശിൽ ബീഫ് വിറ്റെന്ന് ആരോപിച്ച് മുപ്പത്തിയൊമ്പതുകാരനെ ദേശീയ സുരക്ഷ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. റൗജി ബസാറിന്റെ സൗത്ത് ടോഡ മേഖലയിൽ ആട്ടിറച്ചി വിൽപനയ്ക്ക് നിർദ്ദേശിച്ചിരുന്ന സ്ഥലത്ത് ബീഫ് വിറ്റെന്നാരോപിച്ചാണിത്. പൊലീസ് പരിശോധനയിൽ വൻതോതിൽ ഇവിടെ നിന്ന് ബീഫ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇറച്ചി കിട്ടിയതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.എൻ.എസ്.എ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്താൽ കേസ് ചാർജ്ജ് ചെയ്യാതെ 12 മാസം വരെ തടവിൽ വയ്ക്കാനാകും. ദേശ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കാട്ടിയാണിത്.