മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതാ പ്രവർത്തകയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ വാഹനത്തിൽ കയറുവാനാവശ്യപ്പെടുന്നു. സമരത്തെ പ്രതിരോധിക്കുവാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒന്നിലധികം വനിതാ പൊലീസുകാർ ഇല്ലാത്തതിനാൽ ഇവരെ അറസ്റ്റുചെയ്യാതെ വിട്ടയച്ചു.