മൾബറി കഴിക്കുന്നവരിൽ പലർക്കും അതിന്റെ ഇലകളുടെ ഗുണങ്ങൾ അറിയാമോ എന്നറിയില്ല. മൾബറി ഇല ചേർത്തുണ്ടാക്കുന്ന ചായ ഔഷധപാനീയമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് സാധാരണയായി മൾബറി ഇലച്ചായ ഉപയോഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കുന്നതിനാൽ ഇത് പ്രമേഹരോഗികൾക്ക് ഉത്തമമായ പാനീയമാണ്. വിറ്റാമിൻ ബി 2, മഗ്നീഷ്യം,ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാണ് ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ. ചില പഠനങ്ങൾ മൾബറി ഇല ചായ ഗർഭാശയ, കരൾ അർബുദത്തിനെതിരെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കരൾ വീക്കം പോലുള്ള രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ മൾബറി ചായ ഉത്തമമാണ്. മൾബറി ഇലയുടെ നീര് ചർമസംരക്ഷണത്തിനും സഹായിക്കുന്നു. എന്നാൽ കുട്ടികളും ഗർഭിണികളും മൾബറി ഇലയും മൾബറി ഇലച്ചായയും കഴിക്കരുതെന്നാണ് ഗവേഷകരുടെ പക്ഷം.